anonymous-creature

അജ്ഞാതജീവി കടിച്ചു കൊന്ന മാട്ടുമ്മൽ പുതുവീട്ടിൽ ഐഷയുടെ കോഴികൾ.

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ മാട്ടുമ്മലിൽ അജ്ഞാത ജീവി എട്ട് കോഴികളെ വകവരുത്തി. മാട്ടുമ്മൽ പുതുവീട്ടിൽ ഐഷയുടെ വീട്ടിലെ കോഴികളെയാണ് അജ്ഞാതജീവി കടിച്ചു കൊന്നത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വല കെട്ടി അതിനുള്ളിലാണ് കോഴികളുണ്ടായിരുന്നത്. എന്നാൽ, വല കടിച്ചു മുറിച്ച ശേഷം കോഴികളെ ജീവി കടിച്ചുകൊല്ലുകയായിരുന്നു. കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും ജീവി രക്ഷപ്പെട്ടു. ചത്ത കോഴികളുടെ കഴുത്തിലും തലയിലും ദ്വാരം രൂപപ്പെട്ട നിലയിലാണ്. ഒരു മാസം മുമ്പ് മേഖലയിൽ ഒരു വീട്ടിലെ 16 ഓളം കോഴികളെ അജ്ഞാതജീവി കടിച്ചു കൊന്നിരുന്നു.