മേലൂർ: കാലടി ഭാഗത്ത് മലയണ്ണാൻ ശല്യം രൂക്ഷമായി. മൂന്നു വർഷമായി എത്തപ്പെട്ട മലയണ്ണാന്മാരുടെ എണ്ണം കൂടിയിരിക്കുകയാണ്. ബ്ലാങ്ങാട് പടുതോൾ മനയുടെ പറമ്പിലെ മരങ്ങളിലാണ് ഇവ കൂടുകൂട്ടിയിരിക്കുന്നത്. സമീപ പറമ്പുകളിൽ വ്യാപകമായ നാശമാണ് ഉണ്ടാകുന്നത്. തേങ്ങ, അടയ്ക്ക എന്നിവയെല്ലാം തിന്ന് നശിപ്പിക്കുന്നു. നാട്ടുകാർക്ക് നാണ്യവിളകൾ ഒന്നും കിട്ടാത്ത സ്ഥിതി സംജാതമായി. പരാതിയെത്തുടർന്ന് ചാലക്കുടിയിലെ ഫോറസ്റ്റ് മൊബൈൽ സ്‌ക്വാഡ് അംഗങ്ങൾ സ്ഥലത്തെത്തി നിരീക്ഷണം നടത്തി. മരങ്ങളിലെ കൂടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. പടക്കം പൊട്ടിച്ച് ഇവയെ തുരത്തണമെന്നാണ് വനപാലകർ നിർദ്ദേശിച്ചത്.