ഇരിങ്ങാലക്കുട: വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിൽ കാൽകഴുകിച്ചൂട്ട് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ പു.ക.സ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രാകൃത ആചാരങ്ങൾ തിരികെ കൊണ്ടുവരുന്നതിലൂടെ ബ്രാഹ്മണമേധാവിത്വത്തിന്റെ ചൊൽപ്പടിയിലേക്ക് വീണ്ടും സമൂഹത്തെ എത്തിക്കാനാണ് ശ്രമം. അപലപനീയമായ ഇത്തരം നീക്കങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ഇത്തരം ദുരാചാരങ്ങൾക്കെതിരെ സാംസ്‌കാരിക ലോകം ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സെക്രട്ടറി ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു. പട്ടിക ജാതി ക്ഷേമ സമിതിയും പ്രതിഷേധിച്ചു.