തൃശൂർ: അഞ്ചേരി വളർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരംപുറപ്പാട് (കൊടിയേറ്റം) ഫെബ്രുവരി 11 ന് വൈകീട്ട് നടക്കും. പൂരം ഫെബ്രുവരി 17 ന് ആഘോഷിക്കും. ക്ഷേത്ര നടയ്ക്കൽ പറ വയ്ക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.