1

തൃശൂര്‍: 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സി.പി.ഐ ഘടകസമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ 12ന് തുടക്കമാകും. ജില്ലാ സമ്മേളനം ആഗസ്റ്റ് 25, 26 തീയതികളില്‍ തൃപ്രയാറില്‍ നടക്കും. 14 മണ്ഡലം സമ്മേളനങ്ങള്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടക്കും.

ജൂണ്‍ 4, 5 തീയതികളില്‍ നാട്ടിക, കുന്നംകുളം മണ്ഡലം സമ്മേളനങ്ങളും ജൂണ്‍ 11, 12 ചേര്‍പ്പ്, ജൂണ്‍ 18,19 ചേലക്കര, ചാലക്കുടി, ജൂണ്‍ 24, 25 വടക്കാഞ്ചേരി, ഗുരുവായൂര്‍, ജൂണ്‍ 25, 26 തൃശൂര്‍, ജൂലായ് 2, 3 ഒല്ലൂര്‍, മണലൂര്‍, ജൂലായ് 9,10 പുതുക്കാട്, ഇരിങ്ങാലക്കുട, ജൂലായ് 16,17 കയ്പമംഗലം, ജൂലായ് 23,24 കൊടുങ്ങല്ലൂര്‍ മണ്ഡലം സമ്മേളനങ്ങളും നടത്തും.
ജില്ലയിലെ 119 ലോക്കല്‍ സമ്മേളനങ്ങള്‍ ഏപ്രില്‍, മേയ് മാസങ്ങളിലും നടത്തും. ജില്ലയിലെ 1184 ബ്രാഞ്ച് സമ്മേളനങ്ങള്‍ ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് 31 വരെയുള്ള തീയതികളില്‍ നടത്തും.