1
പുരപ്പുറ സൗരോർജ പദ്ധതി വടക്കാഞ്ചേരി നഗരസഭാതല ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: കേരളത്തിലെ സൗരോർജ വൈദ്യുതി ഉത്പ്പാദന ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയുടെ വടക്കാഞ്ചേരി നഗരസഭാതല ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സൗരോർജ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജെ. മധുലാൽ, കെ.എസ്.ഇ.ബി.എൽ ഡയറക്ടർ ആർ.സുകു, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ എന്നിവർ പ്രസംഗിച്ചു.