ചെറുതുരുത്തി: ഈ മാസം 21 ന് നടക്കുന്ന ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികൾക്ക് ക്ഷേത്ര പരിസരത്ത് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഭരതനാട്യം, തായമ്പക, മിഴാവിൽമേളം, ഓട്ടൻതുള്ളൽ, നൃത്ത വിരുന്ന്, കൈകൊട്ടിക്കളി, ഭജൻസന്ധ്യ, നൃത്തസന്ധ്യ, നങ്ങ്യാർകൂത്ത് എന്നീ കലാപരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും. 17 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നടി ദേവിചന്ദന ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കലാ സംസ്‌കാരിക സമിതി പ്രസിഡന്റ് കെ. മണികണ്ഠൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ മുഖ്യാതിഥി ആയിരിക്കും.