തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ലക്ഷാർച്ചന ഏകാദശി മഹോത്സവം ഫെബ്രുവരി 18 മുതൽ 27 വരെ ആചാരനുഷ്ഠാനങ്ങൾ നിലനിറുത്തിക്കൊണ്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ആഘോഷിക്കും. ഇതിന്റെ ഭാഗമായി ലക്ഷാർച്ചന ഏകാദശി മഹോത്സവത്തിന്റെ ബ്രോഷർ ക്ഷേത്രത്തിൽ വച്ച് പ്രകാശനം ചെയ്തു. ദേവസ്വം മാനേജർ മനോജ്.കെ.നായർ ബ്രോഷർ ക്ഷേത്രം ഉപദേശകസമിതി മുഖ്യ രക്ഷാധികാരി രഘുനന്ദൻ നായർക്ക് കൈമാറി പ്രകാശന കർം നിർവഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ.ബി. ദിവാകരൻ, സെക്രട്ടറി കെ. ജയപ്രകാശ് കുമാർ, മനോജ് ചീരാത്ത്, സുരേഷ്, ടി.പി. രവികുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മഹോത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള സാംസ്‌കാരിക സദസ് ഇക്കുറിയും നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും ദേവസ്വം മാനേജർ മനോജ്.കെ.നായർ പറഞ്ഞു.