സി.പി.എം സയോജിത കൃഷിയുടെ ഏരിയ തല ഉദ്ഘാടനം കൂളിമുട്ടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ തൈകൾ നട്ട് നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന സയോജിത കൃഷിയുടെ ഏരിയ തല ഉദ്ഘാടനം കൂളിമുട്ടത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരന്റെ കൃഷിയിടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ തൈകൾ നട്ട് നിർവഹിച്ചു.
ഏപ്രിൽ 10 മുതൽ 14 വരെ ലോക്കൽ തലത്തിൽ ആരംഭിക്കുന്ന വിഷു വിപണന ചന്തയിലേക്കുള്ള പച്ചക്കറികളാണ് ഉത്പാദിപ്പിക്കുന്നത്. ഒരു ബ്രാഞ്ചിൽ കുറഞ്ഞത് 50 സെന്റ് ഭൂമിയിൽ കൃഷി ചെയ്യാനും ഏരിയയിലെ 134 ബ്രാഞ്ചുകളിലുമാണ് കൃഷി ആരംഭിക്കുക.
ഏരിയ കമ്മിറ്റി സെക്രട്ടറിയും സയോജിത കൃഷി ഏരിയ ചെയർമാനുമായ കെ.കെ. അബീദലി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, എം.എസ്. മോഹനൻ, ഇ.ജി. സുരേന്ദ്രൻ, പി.എം. ആൽഫ, ടി.ബി. സുനിൽകുമാർ, കെ.വി. മുരളീധരൻ, പി.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.
ലോക്കൽ തല ഉദ്ഘാടനങ്ങൾ കൂളിമുട്ടത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം.എ. വിജയൻ അദ്ധ്യക്ഷനായി. പെരിഞ്ഞനത്ത് ജില്ലാ കമ്മിറ്റിയംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സുധീർ അദ്ധ്യക്ഷനായി. മതിലകത്ത് ടി.കെ. രമേഷ് ബാബുവും എസ്.എൻ. പുരത്ത് ടി.കെ. രാജുവും ഉദ്ഘാടനം ചെയ്തു. മേത്തലയിൽ എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. പുല്ലൂറ്റ് കെ.ആർ. ജൈത്രനും എടവിലങ്ങിൽ ഷീല രാജ്കമലും ഉദ്ഘാടനം ചെയ്തു. പി. വെമ്പല്ലൂരിൽ എ.എസ്. സിദ്ധാർത്ഥനും, എറിയാട് സി.കെ. ഗിരിജയും, അഴീക്കോട് കെ.പി. രാജനും ഉദ്ഘാടനം ചെയ്തു.