pinaryi-

തൃശൂർ: വായിൽ തോന്നിയതു പറയാനും കേട്ടാൽ അറപ്പുളവാക്കുന്ന രീതിയിൽ വാക്കുകൾ പ്രയോഗിക്കാനും ഉള്ളതല്ല പൊലീസിന്റെ നാവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാമവർമപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 164 സബ് ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

ജനത്തെ അടിച്ചമർത്താനുള്ള ഉപകരണമായിരുന്നു പണ്ടത്തെ പൊലീസ്. സമഭാവനയും സൗഹാർദ്ദരീതിയും അന്ന് ഉണ്ടായിരുന്നില്ല. കാലം മാറിയെങ്കിലും പഴയരീതിയുടെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ടാകുന്നത് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള പൊലീസ് സേനയാണ് ആവശ്യം. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശീലനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. പൊലീസ് പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് അത് വിനയായി മാറും.

പ്രൊഫഷണൽ സംവിധാനമായി പൊലീസ് മാറുകയാണ്. അടുത്തിടെ സേനയിലേക്കു വന്ന പലരും പ്രൊഫഷണലുകളാണ്. ആ മുഖമാണ് പൊലീസിന് ചാർത്തിക്കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി അനിൽ കാന്ത്, പി. ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പൊലീസ് അക്കാഡമി ഡയറക്ടർ ബൽറാം കുമാർ ഉപാദ്ധ്യായ, ഡി.ഐ.ജി സേതുരാമൻ തുടങ്ങിയവർ പങ്കെടുത്തു.

 പ​രേ​ഡ് ​ശൈ​ലി​ ​മാ​റി; വി​മ​‌​ശി​ച്ച് ​മു​ഖ്യ​മ​ന്ത്രി

​രാ​മ​വ​ർ​മ്മ​പു​രം​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​എ​സ്.​ഐ​മാ​രു​ടെ​ ​പാ​സിം​ഗ് ​ഔ​ട്ട് ​പ​രേ​ഡി​ന്റെ​ ​ശൈ​ലി​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യ​ത് ​ക​ണ്ടെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി,​ ​പ്ര​സം​ഗ​ത്തി​ൽ​ ​വി​മ​ർ​ശ​നം​ ​അ​റി​യി​ച്ചു.​ ​ദേ​ശീ​യ​ ​പ​താ​ക​യെ​ ​ആ​ദ​രി​ക്കു​ന്ന​ ​ച​ട​ങ്ങ് ​നീ​ണ്ടു​പോ​യ​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
ദേ​ശീ​യ​പ​താ​ക,​ ​പൊ​ലീ​സ് ​സേ​ന​യു​ടെ​ ​പ​താ​ക,​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​പ​താ​ക​ ​എ​ന്നി​വ​ ​പ്ര​ധാ​ന​ ​ക​വാ​ട​ത്തി​ൽ​ ​കൂ​ടി​ ​മൂ​ന്ന് ​സേ​നാം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ന്ന​ ​ശേ​ഷം​ ​ദേ​ശീ​യ​ ​ഗാ​നം​ ​ബാ​ൻ​ഡി​ൽ​ ​മു​ഴ​ക്കു​ന്ന​താ​യി​രു​ന്നു​ ​രീ​തി.​ ​ഇ​ത്ത​വ​ണ​ ​അ​തി​ന്പ​ക​രം​ ​മൂ​ന്നു​ ​പ​താ​ക​ക​ളു​മാ​യി​ ​കേ​ഡ​റ്റു​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​അ​ടി​വ​ച്ചു​ ​നീ​ങ്ങു​ക​യും​ ​കേ​ഡ​റ്റു​ക​ൾ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.​ ​ഇ​ത് ​പ​തി​വി​ലു​മേ​റെ​ ​സ​മ​യ​മെ​ടു​ത്തു.
സാ​ധാ​ര​ണ​യ​ല്ലാ​ത്ത​ ​രീ​തി​യാ​ണ് ​പ​രേ​ഡി​ൽ​ ​ക​ണ്ട​തെ​ന്നും​ ​അ​ത് ​ശ​രി​യ​ല്ലെ​ന്നും​ ​സ​ല്യൂ​ട്ട് ​സ്വീ​ക​രി​ച്ച​ ​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​പ​രേ​ഡി​ന് ​നി​യ​ത​മാ​യ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളു​ണ്ട്.​ ​അ​തി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​മ്പോ​ൾ​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​പാ​സിം​ഗ് ​ഔ​ട്ട് ​പ​രേ​ഡി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​കേ​ന്ദ്ര​സേ​ന​യി​ൽ​ ​നി​ന്ന് ​അ​ടു​ത്തി​ടെ​യെ​ത്തി​യ​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​ ​പ​രേ​ഡി​ന്റെ​ ​ചു​മ​ത​ല.​ ​എ​ന്നാ​ൽ​ ​പ​രേ​ഡി​ൽ​ ​വ​ന്ന​ ​മാ​റ്റ​ത്തെ​ ​കു​റി​ച്ച് ​പ്ര​തി​ക​രി​ക്കാ​ൻ​ ​ഡി.​ജി.​പി​ ​അ​നി​ൽ​കാ​ന്ത് ​ത​യ്യാ​റാ​യി​ല്ല.