വടക്കാഞ്ചേരി: കെ.പി. കേശവൻ നമ്പീശൻ രചിച്ച ഭക്തിഗാനങ്ങളടങ്ങിയ സി.ഡി. പ്രകാശനം നാളെ നടക്കും. നാളെ രാവിലെ 10.30 ന് കേരളവർമ്മ വായനശാല ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശന കർമ്മം നിർവഹിക്കും. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സന്ധ്യ കൊടക്കാടത്ത്, പുന്നക്കൽ നാരായണൻ, ദിനേശ് ശർമ്മ, വി. മുരളി, രാജശേഖരൻ കടമ്പാട്ട്, സി. രാജേന്ദ്രൻ, എ.ഇ. വാമനൻ നമ്പൂതിരി, കെ. നാരായണൻ, പി.എൻ. ഗോകുലൻ, ഡോ.കെ. ജയകൃഷ്ണൻ, പി.ആർ. ഹരി എന്നിവർ പ്രസംഗിക്കും. കോ-ഓർഡിനേറ്റർ മനോജ് സങ്കീർത്തനം സ്വാഗതവും മഞ്ജുഷ.കെ. നന്ദിയും പറയും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.