 
ഇഞ്ചക്കുണ്ട്: ലൂർദ്പുരം ഗവ. യു.പി സ്‌കൂളിന്റെ പുതുക്കി പണിത കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ സ്‌കൂൾതല ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വി.ബി. അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ്, പ്രധാന അദ്ധ്യാപകൻ തോമസ് ജോർജ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.വി.ബിജി, പി.ടി.എ പ്രസിഡന്റ്് അഭിലാഷ് നാഡിപാറ തുടങ്ങിയവർ സംസാരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 50 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മിച്ചത്.