കൊടകര: മറ്റത്തൂർകുന്ന് ചൊവ്വനേടത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തെട്ടു ഉച്ചാൽ മഹോത്സവം ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ. രാവിലെ 5.30 ന് നടതുറക്കൽ, 7.30 മുതൽ മേളവാദ്യങ്ങൾ, വൈകീട്ട് 6.30 ന് ദീപാരാധന, രാത്രി 12 ന് എഴുന്നള്ളിപ്പ്, പുലർച്ചെ 2 ന് സാമ്പവ നൃത്തം തുടർന്ന് കാളകളി എന്നിവയാണ് ചടങ്ങുകൾ.