1
ഡോ.കെ.സി. പണിക്കർ

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശ്രീ വടക്കുന്നാഥൻ, മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശ്രീ വടക്കുന്നാഥൻ പുരസ്‌കാരത്തിന് ഡോ. കെ.സി. പണിക്കരെയും ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്‌കാരത്തിന് സി.എസ്. ഭരതനെയും തെരഞ്ഞെടുത്തു. ശ്രീ വടക്കുന്നാഥൻ പുരസ്‌കാരം 25,000 രൂപയും ഫലകവും മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി സ്മാരക പുരസ്‌കാരം സ്വർണപതക്കവും കീർത്തിഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ്.

ക്ഷേത്രങ്ങളുടെ വികസനത്തിന് പുറമെ ആനചികിത്സയിലും പരിപാലനത്തിലുള്ള സേവനങ്ങളെ പരിഗണിച്ചാണ് ഡോ. കെ.സി. പണിക്കരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കഴിഞ്ഞ നാലരപതിറ്റാണ്ടിലേറെയായി ആറാട്ടുപുഴപൂരം നടത്തിപ്പിലും ഏകോപനത്തിലും മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് സി.എസ്. ഭരതൻ. ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ ഉൾപ്പെട്ട ബോർഡാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.