പാവറട്ടി: നേപ്പാളിൽ വച്ച് നടന്ന യൂത്ത് ഫെഡറേഷൻ ഇന്റർനാഷണൽ ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ തോളൂർ സ്വദേശി റോൺ സേവ്യർ സ്വർണമെഡൽ നേടി. ഇന്ത്യക്ക് വേണ്ടി 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ശ്രീലങ്ക, ഇന്തോനേഷ്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിക്കൊണ്ടാണ് റോൺ സേവ്യർ സ്വർണ മെഡൽ നേടിയത്. കാക്കശ്ശേരി സേവ്യർ-ഷീബ ദമ്പതികളുടെ മകനായ റോൺ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്.