illegal-toddy-shop

അനധികൃത കള്ള്ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം.

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ പ്രവർത്തിക്കുന്ന അനധികൃത കള്ള്ഷാപ്പ് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.സാദിഖ് അലി, നൗഷാദ് തെക്കുംപുറം എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. ഉപവാസ സമരം മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. കേരള ദേശീയവേദി ജില്ലാ അദ്ധ്യക്ഷൻ ഇർഷാദ് ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഫിറോസ് പി.തൈപ്പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, ഇൻകാസ് സംസ്ഥാന സെക്രട്ടറി ഹസൻ വടക്കേക്കാട്, ചാവക്കാട് നഗരസഭ കൗൺസിലർ സുപ്രിയ രാമചന്ദ്രൻ, എ.വി. അഷറഫ് (മണത്തല ജുമാ അത്ത് കമ്മിറ്റി സെക്രട്ടറി) തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സമാപന സമ്മേളനം സംസ്‌കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ ശശി വാറനാട് ഉദ്ഘാടനം ചെയ്തു.