darnna
സി.പി.എമ്മിന്റെ നേതൃത്വത്തിൽ നാട്ടിക ജല അതോറിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം നാട്ടിക ഏരിയ കമ്മറ്റി അംഗം അഡ്വ. വി.കെ. ജ്യോതിപ്രകാശ് ഉദ്ഘടനം ചെയ്യുന്നു.

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നാട്ടിക ജല അതോറിറ്റി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എടത്തിരുത്തി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുകയാണ്. അവ അറ്റകുറ്റപ്പണി നടത്തുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളാൻ ജല അതോറിറ്റി അധികൃതർ തയ്യാറാകുന്നില്ല. പ്രശ്നത്തിൽ ഇനിയും അധികൃതർ അലംഭാവം കാണിക്കുകയാണെങ്കിൽ ബഹുജനങ്ങളെ അണിനിരത്തിയുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു. സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി അംഗം അഡ്വ. വി.കെ. ജ്യോതിപ്രകാശ് ഉദ്ഘടനം ചെയ്തു. എടത്തിരുത്തി പഞ്ചായത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. എടത്തിരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.വി. സതീഷ്, മഞ്ജുള അരുണൻ, ഷീന വിശ്വൻ, നൗമി പ്രസാദ്, എം.കെ. ഫൽഗുണൻ, പി.ആർ. നിഖിൽ, വാസന്തി തിലകൻ എന്നിവർ പ്രസംഗിച്ചു.