temple
കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിന ചടങ്ങുകൾ

ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. കലശാഭിഷേകം, പ്രതിഷ്ഠാദിന പൂജകൾ, പ്രസാദ ഊട്ട് എന്നിവ നടന്നു. മേൽശാന്തി കെ. ബാബുലാൽ കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് കെ. എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി. ബാബു, എ.കെ. സുഗതൻ, കെ.കെ.സന്തോഷ് തുടങ്ങിയവർ സന്നിഹിതരായി.