
തൃശൂർ : ഒരു മാസം മുമ്പ് കുതിച്ചുയർന്ന പച്ചക്കറികളുടെ വില താഴോട്ട്. നിലവിൽ എതാനും ഇനങ്ങൾക്ക് ഒഴിച്ച് ബാക്കിയുള്ളവക്കെല്ലാം തന്നെ കിലോയ്ക്ക് അമ്പത് രൂപയിൽ താഴെയാണ് വില. കിലോയ്ക്ക് 120 രൂപ വരെയെത്തിയ തക്കാളിയുടെ വില 15 രൂപ മാത്രമാണ്. കാരറ്റ്, മുരിങ്ങക്കായ എന്നിവയ്ക്കാണ് വില കൂടുതലുള്ളത്. നാടൻ മുരിങ്ങക്കായയുടെ വരവ് തുടങ്ങിയെങ്കിലും വിലയിൽ കുറവ് വന്നിട്ടില്ല. 220 മുതൽ 250 വരെയാണ് വില. മാമ്പഴക്കാലത്തിന്റെ തുടക്കമായതോടെ ഉണ്ടാകുന്ന വിലക്കയറ്റം ഇത്തവണയുമുണ്ട്. നൂറ് രൂപയാണ് കിലോയ്ക്ക് വില. പയർ, കയ്പക്ക, ബീൻസ്, കാബേജ് ഉൾപ്പെടെയുള്ളവയ്ക്ക് വലിയ വിലയാണ് ഉണ്ടായിരുന്നത്. കാരറ്റിന് കിലോക്ക് 90 രൂപയാണ് വില. പാവക്ക, വെണ്ടക്ക, പടവലം, ബീൻസ്, കാബേജ് , എളവൻ എന്നിവയ്‌ക്കെല്ലാം വില കുറഞ്ഞു. നേത്രപ്പഴം, റോബസ്റ്റ്, ചെറുപ്പഴം എന്നിവയ്‌ക്കെല്ലാം വില താഴ്ന്നു.
പച്ചക്കറി വില
പയർ : 36
ബീൻസ് : 36
വെണ്ടയ്ക്ക:32
പാവയ്ക്ക:45
പടവലങ്ങ: 25
കാരറ്റ് : 90
ബീറ്റ്‌റൂട്ട് : 36
കാബേജ്: 40
കുക്കുമ്പർ:25
തക്കാളി : 15
മത്തങ്ങ :36
പച്ചമുളക് :100
സവാള : 40
ഉരുളക്കിഴങ്ങ് :35
പച്ചമാങ്ങ : 100
മുരിങ്ങക്കോൽ 240
നേന്ത്രപ്പഴം : 45