chavakkad

തൃശൂർ : വാർഷിക പദ്ധതി നിർവഹണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ നഗരസഭകളിൽ ചാവക്കാട് നഗരസഭ 69.11 ശതമാനം പൂർത്തിയാക്കി ഒന്നാമത്. 66.08 ശതമാനം പൂർത്തിയാക്കി കുന്നംകുളവും 63.82 ശതമാനം പൂർത്തിയാക്കി കൊടുങ്ങല്ലൂരും ഒന്നും രണ്ടും സ്ഥാനത്തുണ്ട്. 60 ശതമാനത്തിന് മുകളിൽ പദ്ധതി പൂർത്തീകരിക്കാനായി തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകൾ ചൊവ്വന്നൂർ, അന്തിക്കാട്, മതിലകം, കൊടകര എന്നിവയും 50 ശതമാനത്തിൽ താഴെയുള്ള ബ്ലോക്കുകൾ ചാവക്കാട്, തളിക്കുളം, പുഴയ്ക്കൽ എന്നിവയുമാണ്. ജില്ലയിൽ പട്ടികജാതി വികസന ഫണ്ട് പൂർത്തീകരിക്കുന്നതിൽ പഞ്ചായത്തുകളാണ് മുൻപന്തിയിൽ.

67.44 ശതമാനമാണ് എസ്.സി.പി ഫണ്ടുകൾക്കായി പഞ്ചായത്തുകൾ ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകൾ 64.15 ശതമാനവും നഗരസഭകൾ 44.91 ശതമാനവും കോർപറേഷൻ 22.88 ശതമാനവും ജില്ലാ പഞ്ചായത്ത് 40.20 ശതമാനവും പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് 76.28 ശതമാനവും പഞ്ചായത്തുകൾ 58.35 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 41.32 ശതമാനവും ചെലവഴിച്ച് ടി.എസ്.പി ഫണ്ടുകൾ പൂർത്തിയാക്കി.
സംസ്ഥാന തലത്തിൽ ജില്ലയാണ് ഒന്നാം സ്ഥാനത്ത് . 55.17 ശതമാനം ചെലവഴിച്ചാണ് ജില്ല ഒന്നാമതെത്തിയത്. തദ്ദേശസ്ഥാപനങ്ങളിൽ 46.04 ശതമാനം പൂർത്തിയാക്കി തൃശൂർ ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനവും 40.19 ശതമാനം പൂർത്തിയാക്കി തൃശൂർ കോർപറേഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ ഏഴ് നഗരസഭകൾ 61.21 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 56.35 ശതമാനവും പഞ്ചായത്തുകൾ 59.02 ശതമാനവും പൂർത്തിയാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ഇ.ടി.ടൈസൺ മാസ്റ്റർ, അഡ്വ.വി.ആർ.സുനിൽകുമാർ, തൃശൂർ ജില്ലാ ആസൂത്രണ സമിതി യോഗം ഗവ. നോമിനി ഡോ.എം.എൻ.സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത, ജില്ലാ ജനകീയാസൂത്രണ ഫെസിലിയേറ്റർ എം.ആർ.അനൂപ് കിഷോർ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിരുന്ന സമയപരിധിക്കുള്ളിൽ തന്നെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി നിർവഹണം ആരംഭിച്ചതാണ് ഈ നേട്ടത്തിന് പിന്നിൽ.

പി.കെ ഡേവിസ് മാസ്റ്റർ