
തൃശൂർ : കൊവിഡ് മരണങ്ങൾ കുറയുന്നുവെന്ന അവകാശ വാദം ഉയർത്തുമ്പോഴും ജില്ലയിൽ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് മരണ പോർട്ടലിൽ ഉൾപ്പെടുത്തിയത് 862 മരണങ്ങൾ. ജനുവരി 27 മുതൽ ഫെബ്രുവരി 9 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയേറെ മരണം രേഖപ്പെടുത്തിയത്. അതേസമയം മുൻകാല മരണങ്ങൾ പരിശോധിച്ച് ഉൾപ്പെടുത്തിയതാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. നിലവിൽ ജില്ലയിലെ കൊവിഡ് മരണം 6,564 ആയി. മൊത്തം രോഗികളുടെ എണ്ണത്തിൽ ഒരു ശതമാനം പേരാണ് മരിച്ചത്. ജനുവരി 27 മുതൽ ഫെബ്രുവരി 9 വരെ പോർട്ടലിൽ രേഖപ്പെടുത്തിയ മരണങ്ങൾ 862.
കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയവ
ജനുവരി 31 128
ഫെബ്രുവരി 3 159
ഫെബ്രുവരി 4 154
ഫെബ്രുവരി 6 106