തൃശൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി അനുവദിച്ചു. 2021ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായാണ് ഭരണാനുമതി. കഴിഞ്ഞ കാലവർഷക്കെടുതി മൂലം ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ അടിയന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒന്നരവർഷം കൊണ്ട് പൂർത്തീകരിക്കണമെന്ന നിർദ്ദേശപ്രകാരമാണ് തുക അനുവദിച്ചത്. മണ്ഡലത്തിലെ 10 റോഡുകൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

പൊക്കുളങ്ങര വെസ്റ്റ് റോഡ്, ആയിരം കണ്ണി മീൻ കടവ് റോഡ്, ഒരുമനയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മുതൽ നാലാം വാർഡ് വരെയുള്ള സമാന്തര റോഡുകൾ, കടപ്പറും പഞ്ചായത്ത് പത്താം വാർഡിലെ അഴീക്കൽ റോഡ്, സ്‌നേഹ സാഹിബ് റോഡ്, കാർയൂർ നടുവട്ടം ഐ എച്ച് ഡി പി കോളനി റോഡ്, കൊഴപ്പ മഠം റോഡ്, കിട്ടപ്പടി റോഡ്,പുന്നയൂർക്കുളം അതിർത്തി റോഡ്, ബാബു ഹാജി റോഡ് എന്നിവയ്ക്കാണ് ഭരണാനുമതി.