കയ്പമംഗലം: മതിലകം ബ്ലോക്ക് ഡിവിഷൻ 14ൽ ബ്ലോക്ക് മെമ്പർ ആർ.കെ. ബേബിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ നിർദ്ധനരായ ഭവന രഹിതർക്ക് നിർമ്മിച്ചുനൽകുന്ന പത്താമത്തെ സ്‌നേഹവീടിന് തറക്കല്ലിട്ടു. പെരിഞ്ഞനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പള്ളായിൽ സരേഷിനും കുടുംബത്തിനുമാണ് വീട് നിർമ്മിക്കുന്നത്.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് തറക്കല്ലിട്ടു. ടി.കെ. രാജു, പി.എ. സുധീർ, ആർ.കെ. ബേബി, സുരേഷ് പി.എസ്, കേശവൻ പളളായിൽ എന്നിവർ സംസാരിച്ചു.
ആസ്റ്റർ ഡി.എം ഫൗണ്ടേഷന്റെയും സി.പി.എമ്മിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ പത്ത് നിർദ്ധന കുടുംബങ്ങൾക്കാണ് അഞ്ഞൂറ് സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിൽ വീട് നിർമ്മിച്ചുനൽകുന്നത്. ഒമ്പത് വീടുകളുടെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്. പദ്ധതിയ്ക്കായി നാൽപ്പത് ലക്ഷം രൂപ ആസ്റ്റർ ഡി.എം.ഫൗണ്ടേഷനും മുപ്പത് ലക്ഷം രൂപ സി.പി.എമ്മും സമാഹരിച്ച് നൽകും.