switch-on
മതിലകം ബംഗ്ലാകടവ് പാലത്തിൽ സ്ഥാപിച്ച ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കയ്പമംഗലം: വിളക്ക് തെളിഞ്ഞ് ബംഗ്ലാകടവ് പാലം. കയ്പമംഗലം മണ്ഡലത്തിലെ മതിലകം പഞ്ചായത്തിനെയും ഇരിങ്ങാലക്കുട മണ്ഡലത്തിലെ പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മതിലകം ബംഗ്ലാകടവ് പാലം നിർമ്മാണം പൂർത്തിയായി തുറന്നുകൊടുത്തിട്ട് 18 വർഷത്തിലേറെയായെങ്കിലും വഴി വിളക്കുകൾ സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല.

പാലത്തിൽ നിന്നും താഴോട്ട് കനോലി കനാലിലേക്ക് മാലിന്യം തള്ളുകയും, പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം കൂടി വരുന്ന സഹചര്യത്തിലുമാണ് ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആവശ്യപ്രകാരം ലക്ഷ്മി ജുവല്ലറിയുടെ സഹകരണത്തോടെ ഗിഫ്റ്റി പബ്ലിസിറ്റി കമ്പനി സൗജന്യമായി ലൈറ്റുകൾ സ്ഥാപിച്ചത്.

ലൈറ്റുകൾ പ്രകാശിച്ചതോടെ പാലത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ലത സഹദേവൻ, രവീന്ദ്രൻ, കെ.വി. സുകുമാരൻ, ജെൻട്രി, ടി.എസ്. രാജു, ജസ്‌ന ഷെമീർ, സംസാബി സലിം, രജിനി ബേബി, ലിജി രതീഷ്, വിജയ് ശ്രീലാൽ തുടങ്ങിയർ പങ്കെടുത്തു.