കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ മൂന്നുപീടിക യൂണിറ്റ് യോഗം ചേർന്ന് അനുസ്മരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്ക് അദ്ധ്യക്ഷനായി. യൂണിറ്റ് വൈസ് പ്രസിഡന്റ് കമറുൽഹക്ക്, ജോ. സെക്രട്ടറിമാരായ സത്യൻ ശ്രുതി, യൂണിറ്റ് ട്രഷറർ അബ്ദുൾറഹീം എന്നിവർ സംസാരിച്ചു.

കെ.വി.വി.ഇ.എസ് കയ്പമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രസിഡന്റ് പി.കെ. റാസിക്ക് അദ്ധ്യക്ഷനായി. സെക്രട്ടറി വി.ആർ. ഉല്ലാസ്, ട്രഷറർ വി.വി. ഉണ്ണിക്കൃഷ്ണൻ, സി.ജെ. സെയ്തുമുഹമ്മദ്, ബഷീർ തൈവളപ്പിൽ, കരീം കണ്ണേഴത്ത് എന്നിവർ സംസാരിച്ചു.

പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കെ. ബാബുരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.കെ. സാദാനന്ദൻ, ട്രഷറർ കെ.വി ശരത്ചന്ദ്രൻ, ഫാത്തിമ ഇബ്രാഹിം, കെ.ഒ. ആന്റണി, സി.എസ്. നിഷാദ്, ഇ.കെ. ഉത്തമൻ എന്നിവർ സംസാരിച്ചു.