വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമാങ്കത്തിന് നാന്ദി കുറിച്ച് കൂറയിടൽ ചടങ്ങ് നാളെ നടക്കും. രാവിലെ വടക്കെനടയിലാണ് ചടങ്ങുകൾ നടക്കുക. ദേശത്തെ തച്ചൻ, പാണൻ സമുദായത്തിൽപ്പെട്ടവർ എന്നിവർ ചേർന്ന് പച്ചമുളയിൽ നിശ്ചിതഅളവിൽ തീർത്ത രണ്ടുതട്ടുകൾ ആർപ്പ് വിളികളോടെ സ്ഥാപിക്കും. പറയെടുപ്പിനുള്ള അടിയന്തരക്കാർ നാളെ മുതൽ വ്രതം ആരംഭിക്കും. 18നാണ് പറപ്പുറപ്പാട്.