sndp-youth-movement

ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് പൊതിച്ചോറ് വിതരണം ചെയ്തു. ചാവക്കാട് പൊലീസിന്റെ നേതൃത്വത്തിൽ തെരുവോരങ്ങളിൽ ജീവിക്കുന്നവരുടെ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സേവന പ്രവർത്തനമാണ് 'വിശപ്പ് രഹിത ചാവക്കാട് '. ഇതിന്റെ ഭാഗമായാണ് യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ പൊതിച്ചോറ് വിതരണം ചെയ്തത്. യൂത്ത് മൂവ്‌മെന്റ് തൃശൂർ ജില്ലാ കമ്മിറ്റി അംഗം പ്രസന്നൻ വലിയ പറമ്പിൽ, ബ്ലാങ്ങാട്ട് ശാഖ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അരുൺ പണിക്കശ്ശേരി, സെക്രട്ടറി ബിശ്വാസ് ചേമ്പിൽ എന്നിവർ പൊതിചോറ് വിതരണ പരിപാടിക്ക് നേതൃത്വം നൽകി.