പുന്നയൂർക്കുളം: ആൽത്തറയിൽ വ്യാപാര കെട്ടിട സമുച്ചയത്തിൽ ഭീമൻ കടന്നൽ കൂട് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഓഫീസ് തുറക്കാൻ കഴിയാതെ കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകർ. ആൽത്തറ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിലെ സി.കെ ടവറിലാണ് ഭീമൻ കടന്നൽ കൂട് രൂപപ്പെട്ടിട്ടത്.
ഒന്നാം നിലയിൽ കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവ് ഓഫീസ് ഷട്ടറിനോട് ചേർന്നുള്ള ബീമിലാണ് കടന്നൽ കൂട് കൂട്ടിയിട്ടുള്ളത്. നാല് ദിവസം കൊണ്ടാണ് കൂട് രൂപപ്പെട്ടതെന്ന് പറയുന്നു. രാത്രിയിൽ ലൈറ്റ് ഇട്ടാൽ ഇവ വെളിച്ചം ആകർഷിച്ച് എത്തുന്നതിനാൽ സമീപത്തെ വീട്ടുകാരും കടകളിലുള്ളവരും ഭീതിയിലാണ്.