 
ആമ്പല്ലൂർ: കുണ്ടുക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ മഹോത്സവം ആഘോഷിച്ചു. പുലർച്ചെ മൂന്നിന് മർമ്മാല്യത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അഷ്ടദ്രവ്യ ഗണപതി ഹോമം, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം എഴുന്നള്ളിപ്പ് നടന്നു. ഉച്ചതിരിഞ്ഞ് ക്ഷേത്രനടയിൽ കാഴ്ചശീവേലി, സന്ധ്യക്ക് ദീപാരാധന, പഞ്ചവാദ്യം, തായമ്പക എന്നിവ നടന്നു. പുലർച്ച ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പ് നടന്നു.