ചാലക്കുടി; വന്യമൃഗ ശല്യം രൂക്ഷമായ ചാലക്കുടി വാഴച്ചാൽ വനമേഖലയിൽ വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകൾക്ക് നിർദേശം നൽകിയതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ഫോറസ്റ്റ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുടെ യോജിച്ചുള്ള പട്രോളിംഗ് ആരംഭിച്ചതായും, ആനയുടെ സാന്നിദ്ധ്യം പൊതുജനത്തെ അറിയിക്കുന്ന മെസേജ് അലർട് സംവിധാനം കൂടുതൽ പ്രദേശവാസികളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും എം.എൽ.എ അറിയിച്ചു. ആനയുടെ സഞ്ചാരപാതയുടെ മാപ്പിംഗ് നടത്തി പ്രതിരോധ സംവിധാനം ഏർപ്പെടുത്തുമെന്നും ആനയുടെ സാന്നിദ്ധ്യം അറിയാനുള്ള ആധുനിക സെൻസർ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.