അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ബാലിക മരിച്ച കണ്ണൻകുഴിയിൽ പ്രദേശം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് സന്ദർശിച്ചു. ആനകളുടെ ഉപദ്രവമുള്ള സ്ഥലങ്ങൾ ജില്ലാ സെക്രട്ടറി സന്ദർശിച്ചു. കൊല്ലപ്പെട്ട ആഗ്‌നമിയയുടെ കണ്ണൻകുഴിയിലെ ബന്ധു വീട്ടിലും അദ്ദേഹമെത്തി.

വന്യജീവി ആക്രണം, കൊവിഡ് പ്രതിരോധം എന്നിവയ്ക്കായി ഡി.വൈ.എഫ്.ഐ ആരംഭിച്ച ഹെൽപ്പ് ഡെസ്‌കും എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഇതിനായി ഏർപ്പെടുത്തിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിർവഹിച്ചു.

സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.പി. ജോസഫ്, ടി.കെ. വാസു, ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, ലോക്കൽ സെക്രട്ടറി കെ.എസ്. സതീഷ്‌കുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സുനിൽകുമാർ എന്നിവരും സ്ഥലത്തെത്തി.