അതിരപ്പിള്ളി: ശക്തമായ ആനത്താര സ്ഥിതി ചെയ്യുന്ന കണ്ണൻകുഴിയിൽ വാഹനങ്ങൾക്കും നാട്ടുകാർക്കും യാത്ര ചെയ്യുന്നതിന് ഫ്‌ളൈ ഓവർ നിർമ്മിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് സി.സി.എഫ് കെ.ആർ. അനൂപ്.
ആന ആക്രമണത്തിൽ ബാലിക മരിച്ച കണ്ണൻകുഴി സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് വകുപ്പാണ് മേൽപ്പാലം നിർമ്മിക്കേണ്ടത്. ഇതിനു പുറമെ ഇറ്റിയാനി മുതൽ താഴേക്കുള്ള എല്ലാ സ്ഥലത്തും ഫെൻസിംഗ് സ്ഥാപിച്ച് വന്യമൃഗങ്ങളുടെ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്ന പ്രവണത തടയുന്ന പ്രവർത്തനങ്ങളും ഉണ്ടാകും.
പ്രദേശങ്ങളിൽ വനപാലകരുടെ ശക്തമായ സാന്നിദ്ധ്യത്തിനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്താക്കി. ഇതുസംബന്ധിച്ച് സംഘം നേരത്തെ വാഴച്ചാൽ ഐബിയിൽ ചർച്ച നടത്തി. ഡി.എഫ്.ഒമാരായ ആർ. ലക്ഷ്മി, സംബുദ്ധ മജുംദാർ, രവികുമാർ, പരിയാരം റെയ്ഞ്ച് ഓഫീസർ ടി.എസ്.മാത്യു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.