ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പത്ത് റോഡുകളുടെ നവീകരണപ്രവർത്തനങ്ങൾക്കായി ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചു. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പൊക്കുളങ്ങര വെസ്റ്റ് റോഡ്, ആയിരംകണ്ണി മീൻകടവ് റോഡ്, ചാവക്കാട് ഒരുമനയൂരിലെ സമാന്തര റോഡ്, കടപ്പുറം ഗ്രാമ പഞ്ചായത്തിലെ അഴീക്കൽ റോഡ്, നേഹ സാഹിബ് റോഡ്, ഗുരുവായൂരിലെ കാരയൂർ നടുവട്ടം ഐ.എച്ച്.ഡി.പി കോളനി റോഡ്, പുന്നയൂർക്കുളം പഞ്ചായത്തിലെ കൊഴപ്പാമഠം റോഡ്, കിട്ടപ്പടി റോഡ്, പുന്നയൂർക്കുളം അതിർത്തി, ബാബുഹാജി റോഡ് എന്നി പത്ത് റോഡുകളുടെ നവീകരണത്തിനായി പത്ത് ലക്ഷം രൂപവീതമുള്ള പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.