1
അന്നമനട വെണ്ണൂ‌ർത്തുറ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണോദ്ഘാടനം റവന്യു മന്ത്രി കെ. രാജൻ നിർവഹിക്കുന്നു.

മാള: മണ്ണിന്റെ ഹരിതാഭ നിലനിറുത്തിക്കൊണ്ടു വേണം പദ്ധതികൾ പുതുതലമുറയ്ക്ക് സമർപ്പിക്കേണ്ടതെന്ന് റവന്യു മന്ത്രി കെ. രാജൻ. അന്നമനട വെണ്ണൂർത്തുറ പുനരുദ്ധാരണത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനമാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നെൽവയലുകളെയും, തണ്ണീർത്തടങ്ങളെയും ഇല്ലാതാക്കി കെട്ടിട സമുച്ഛയങ്ങൾ ഉണ്ടാക്കുന്നതല്ല സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനായി. എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, ടി.ജെ. സനീഷ്‌കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.എസ്. ജയ, ലത ചന്ദ്രൻ, എ.വി. വല്ലഭൻ, പി.എം. അഹമ്മദ്, സന്ധ്യ നൈസൻ, വേണു കണ്ടരുമഠത്തിൽ, ഒ.സി. രവി തുടങ്ങിയവർ സംസാരിച്ചു.