1

വടക്കാഞ്ചേരി: കൊവിഡ് മൂലം കഴിഞ്ഞ വർഷം പേരിനു മാത്രമായി നടന്ന മിണാലൂർ കുറ്റിയങ്കാവ് പൂരം ഇക്കുറി ആഘോഷിക്കാനായതിന്റെ ആഹ്‌ളാദത്തിലായിരുന്നു തട്ടകവാസികളും പൂരക്കമ്പക്കാരും. ഓരോ ദേശവും ഒരാനയെ മാത്രമാണ് എഴുന്നെള്ളിച്ചത്.

മിണാലൂർ ദേശത്തിന് പാമ്പാടി രാജനും, അമ്പലപുരത്തിന് ശ്രീ പത്മനാഭനും തിടമ്പേറ്റി. മിണാലൂർ ദേശം തേർക്ക് ക്ഷേത്രത്തിൽ നിന്നും അമ്പലപുരം ദേശം മണക്കുളം കോവിലകത്തു നിന്നും എഴുന്നെള്ളിച്ചു. ഓരോ വിഭാഗക്കാരും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്ര പരിസരത്ത് സംഗമിച്ചു.

തുടർന്ന് കൂട്ടിഎഴുന്നെള്ളിപ്പും മേളവും അരങ്ങേറി. ഇന്ന് രാവിലെ നടക്കുന്ന കൂട്ടിഎഴുന്നെള്ളിപ്പോടെ പൂരത്തിന്റെ ചടങ്ങുകൾ സമാപിക്കും.