attack

ചാലക്കുടി: പരിയാരം ചാട്ടുക്കല്ലുത്തറയിൽ കാട്ടാനകളിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയാണ് ഭൂരിഭാഗവും തകർത്തത്. വടക്കുംപാടൻ ജോസിന്റെ പറമ്പിൽ ആനക്കൂട്ടം താണ്ഡവമാടി. അമ്പതോളം വാഴകൾ തിന്നുതീർത്തു. പത്ത് തെങ്ങുകൾ മറിച്ചിട്ടു. ഏതാനും കവുങ്ങുകളും നിലംപതിച്ചു.

തൊട്ടടുത്ത കല്ലേലി ചാക്കുണ്ണിയുടെ പറമ്പിലും ആനകളെത്തി നാശമുണ്ടാക്കി. പ്ലാന്റേഷന്റെ എണ്ണപ്പന തോട്ടത്തിൽ നിന്നെത്തിയ ആനകളാണ് കൊന്നക്കുഴി, ചാട്ടുക്കല്ലുത്തറ ഭാഗങ്ങളിൽ നാശം ഉണ്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി. ജോസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. പോളി, പരിയാരം റെയ്ഞ്ച് ഓഫീസർ ടി.എസ്. മാത്യു തുടങ്ങിയവർ സ്ഥലത്തെത്തി.

തുടർച്ചയായി ആനകൾ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് ജനകീയ പ്രതിരോധ സേന രൂപീകരിച്ചുവെന്ന് സി.പി.എം കാഞ്ഞിരപ്പിള്ളി ലോക്കൽ സെക്രട്ടറി പി.എസ്. ശ്യം അറിയിച്ചു.