ചെറുതുരുത്തി: കേരള കലാമണ്ഡലവും പുരസ്‌കാര സമിതിയും സംയുക്താഭിമുഖ്യത്തിൽ കപ്ലിക്കാൻ കഥകളിയുടെ പ്രമുഖആചാര്യനും പ്രസിദ്ധ നടനും കേരള കലാമണ്ഡലം ഭരണസമിതി അംഗവുമായിരുന്ന പദ്മഭൂഷൻ മടവൂർ വാസുദേവൻ നായർ അനുസ്മരണവും അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം രാജശേഖരൻ അദ്ധ്യക്ഷനായി. കഥകളി നടൻ ഡോ. സദനം കൃഷ്ണൻ കുട്ടിക്ക് കലാമണ്ഡലം ഗോപി പുരസ്‌കാരം സമ്മാനിച്ചു. കലാമണ്ഡലം പ്രസിദ്ധീകരിച്ച മടവൂർ വാസുദേവൻ നായരുടെ ആത്മകഥയായ ഗുരുപ്രസാദം ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. ടി.എസ്. മാധവൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കെ.ബി. രാജാനന്ദ്, രമേശൻ നമ്പീശൻ, കലാമണ്ഡലം സൂര്യ നാരായണൻ, കലാമണ്ഡലം അച്ചുതാനന്ദൻ, ഡോ. സദനം കൃഷ്ണൻ കുട്ടി, കലാമണ്ഡലം തുളസി കുമാർ എന്നിവർ പ്രസംഗിച്ചു.