thee-piduthamകൊടുങ്ങല്ലൂർ നഗരസഭ മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ പിടുത്തത്തെ തുടർന്ന് ഫയർഫോഴ്‌സ് തീയണക്കുന്നു.

കൊടുങ്ങല്ലൂർ: നഗരസഭ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടുത്തം. ടി.കെ.എസ് പുരത്ത് പ്രവർത്തിക്കുന്ന നഗരസഭ മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ തീപിടുത്തമുണ്ടായത്. പുല്ലൂറ്റ്, മാള എന്നിവിടങ്ങളിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ എൻജിൻ അരമണിക്കൂർ സമയമെടുത്താണ് തീയണച്ചത്. പ്ലാറ്റിലേക്കുള്ള വൈദ്യുതി കമ്പിയിൽ നിന്ന് മാലിന്യ കൂമ്പാരത്തിലേക്ക് തീ വീണ് ആളിപ്പടർന്നതെന്നാണ് സംശയം. സംഭവം അറിഞ്ഞ് നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.