തൃപ്രയാർ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ഗജവീരൻ വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിക്കുന്ന ചടങ്ങിൽ നിന്ന്.
തൃപ്രയാർ: തൃപ്രയാർ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ഗജവീരൻ വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിച്ചു. മുൻ തൃക്കോൽശാന്തി വി.ആർ. പത്മനാഭൻ എമ്പ്രാന്തിരിയാണ് ഗജവീരനെ നാമഫലകം അടങ്ങിയ ചെയിൻ അണിയിച്ച് ആദരിച്ചത്. ചടങ്ങിൽ തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ്, ഓൾ കേരള എലിഫന്റ് ഔണേഴ്‌സ് അസോസിയേഷൻ അംഗം വെളപ്പായ ശ്രീജിത്ത് (മണി) എന്നിവർ പങ്കെടുത്തു.