 കെ.കെ. കുഞ്ഞുമൊയ്തീന് അലിവ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ സ്വീകരണ ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി പ്രസംഗിക്കുന്നു
കെ.കെ. കുഞ്ഞുമൊയ്തീന് അലിവ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ സ്വീകരണ ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി പ്രസംഗിക്കുന്നു
കൊടുങ്ങല്ലൂർ: ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ വേലികെട്ടിനപ്പുറം ജനങ്ങൾ ഐക്യപ്പെടണമെന്നും ടി.എൻ. പ്രതാപൻ എം.പി. എല്ലാത്തരം ഫാസിസ്റ്റുകളെയും എതിർത്ത് തോൽപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ, ഇഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കാൻ, ഇഷ്ടമുള്ളത് പഠിക്കാൻ, ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇതിനെതിരെ വരുന്ന ഭുരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയെയും ഒറ്റക്കെട്ടായി എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന് അലിവ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ സ്വീകരണവും കിടപ്പു രോഗികൾക്കുള്ള ഉപകരണ സഹായ വിതരണവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലിവ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ വി.എം. ഷൈൻ അദ്ധ്യക്ഷനായി. കെ.ജി. ശിവാനന്ദൻ, ടി.എം. നാസർ, സി.എ. റഷീദ്, മുഹമ്മദ് റാഫി, കെ.എം. അബ്ദുൾ ജമാൽ, കെ.കെ. സുൾഫി തുടങ്ങിയവർ സംസാരിച്ചു.