വലപ്പാട്: സി.പി.എമ്മിൽ നിന്ന് രാജിവച്ച് സി.പി.ഐയിൽ ചേർന്ന കുടുംബത്തിന് സ്വീകരണം നൽകി. സി.പി.എം പാർട്ടി മെമ്പറും, മഹിളാ നേതാവും, ഡി.വൈ.എഫ്.ഐ സജീവ പ്രവർത്തകനും അടങ്ങുന്ന കുടുംബത്തിനാണ് സ്വീകരണം നൽകിയത്. തുടർന്ന് നടന്ന പതാക ഉയർത്തലിനും രക്തസാക്ഷികൾക്ക് പുഷ്പാർച്ചനയ്ക്കും ശേഷം നടന്ന അത്താണി ബ്രാഞ്ച് സമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. രജിൽ വിജയൻ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കിഷോർ, ശശിധരൻ, സുഭാഷ്, കിഷോർ വാഴപ്പുള്ളി, ലാൽ കച്ചില്ലം, മുബീഷ് പനക്കൽ, അഡ്വ: കെ.ജെ. യദുകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ലാൽ കച്ചില്ലത്തിനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി രജിൽ വിജയനെയും വീണ്ടും തിരഞ്ഞെടുത്തു.