ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് തൃപ്രയാർ തേവർ സ്വീകരണ പന്തലിന് ആറാട്ടുപുഴയിൽ ഭക്തജനങ്ങളും, ദേശക്കാരും, ക്ഷേത്ര സമിതി അംഗങ്ങളും ചേർന്ന് കാൽനാട്ടുന്നു.
ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരെ സ്വീകരിക്കുന്നതിനായി ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവർ സ്വീകരണ പന്തലിന് കാൽ നാട്ടി. ക്ഷേത്രം മേൽശാന്തി കൂറ്റംമ്പിള്ളി പത്മനാഭൻ നമ്പൂതിരി ഭൂമി പൂജ നടത്തി. കാൽ നാട്ടൽ കവുങ്ങ് ഭക്തജനങ്ങളും, ദേശക്കാരും, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ചേർന്ന് ഉയർത്തി. പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. സുജേഷ് കെ, ട്രഷറർ എം. ശിവദാസൻ, വൈസ് പ്രസിഡന്റ് എ.ജി. ഗോപി, ജോ. സെക്രട്ടറി സുനിൽ പി. മേനോൻ, ഓഡിറ്റർ പി. രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച് 16നാണ് ആറാട്ടുപുഴ പൂരം.