 
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമാങ്കത്തിന് മുന്നോടിയായുള്ള കാവ് കൂറയിടൽ ചടങ്ങിൽ നിന്ന്.
വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമാങ്കത്തിന് മുന്നോടിയായുള്ള കാവ് കൂറയിടൽ ചടങ്ങ് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കൂറ നിർമ്മിക്കാനാവശ്യമായ പച്ചമുളകളുമായി തട്ടകവാസികൾ ആർപ്പുവിളികളോടെ ക്ഷേത്രത്തിൽ എത്തി. ദേശത്തെ തച്ചനായ ശങ്കരനാരായണനും പാണ സമുദായത്തിൽപ്പെട്ട ജയനും ചേർന്ന് പച്ചമുളയിൽ കൂറ നിർമ്മിച്ചു. വടക്കെനടയിൽ ഭഗവതി വന്നിരുന്നു എന്ന സങ്കൽപമുള്ള സ്ഥലത്ത് കാലുകൾ കൂറയോടെ ഉയർത്തി. കാവ് കൂറയിട്ടതോടെ തട്ടകവാസികൾ ഏറെ ആഹ്‌ളാദത്തിലാണ്. പുന്നംപറമ്പ് വിഭാഗത്തിനാണ് ഈ വർഷത്തെ മാമാങ്കത്തിന്റെ നടത്തിപ്പ് ചുമതല. പുന്നംപറമ്പ് വിഭാഗം പ്രസിഡന്റ് കെ.രാമചന്ദ്രൻ, സെക്രട്ടറി ടി.എസ്. ജയൻ, ട്രഷറർ സി.എ. നന്ദകുമാർ, മറ്റ് മാമാങ്ക കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.