 
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് എങ്കക്കാട് ദേശം ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന കാഴ്ചപ്പന്തലിന് കാൽനാട്ടുന്നു.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് എങ്കക്കാട് ദേശം ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന കാഴ്ചപ്പന്തലിന് കാൽനാട്ടി. പൂരത്തിന്റെ മൂന്ന് ദേശക്കാരാണ് കാഴ്ചപ്പന്തൽ ഒരുക്കുക. എങ്കക്കാട്, കുമരനെല്ലൂർ എന്നീ വിഭാഗക്കാർ ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തും വടക്കാഞ്ചേരി വിഭാഗം മെയിൽ റോഡിലുമുള്ള പൂരക്കമ്മറ്റി ഓഫീസിന് മുന്നിലാണ് കാഴ്ചപ്പന്തൽ ഒരുക്കുക.