1
തൃ​ശൂ​ർ​ ​തി​രു​വ​മ്പാ​ടി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​സ​ഹ​സ്ര​-​ ​ദ്ര​വ്യ​ ​ക​ല​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​ഭി​ഷേ​കം​ ​ചെ​യ്യു​വാ​നു​ള്ള​ ​ബ്ര​ഹ്മ​ക​ല​ശം​ ​ശ്രീ​കോ​വി​ലി​ലേ​ക്ക് ​എ​ഴു​ന്നെ​ള്ളി​ക്കു​ന്നു.

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. രണ്ടുവർഷമായി ചടങ്ങുകൾ മാത്രമായിരുന്ന ഉത്സവങ്ങൾ വീണ്ടും സജീവം. ജില്ലയിൽ ശേഷിക്കുന്ന ഉത്സവാഘോഷങ്ങൾ ഗംഭീരമായി നടത്താനുള്ള തയ്യാറെടുപ്പിൽ ഉത്സവക്കമ്മിറ്റികളും ദേവസ്വങ്ങളും ഒരുക്കം തുടങ്ങി.

പ്രധാന ഉത്സവങ്ങളായ പെരിങ്ങോട്ടുകര, മച്ചാട് മാമാങ്കം, ഉത്രാളിക്കാവ്, മഹാശിവരാത്രി, ആറാട്ടുപുഴ, കുട്ടനെല്ലൂർ തുടങ്ങിയ പൂരങ്ങളെല്ലാം നടക്കാനിരിക്കെയാണ് ഉത്സവങ്ങളിൽ പങ്കെടുക്കേണ്ട ആളുകളുടെയും ആനകളുടെയും എണ്ണത്തിൽ ഇളവനുവദിച്ചത്. ഉത്സവാഘോഷങ്ങളിൽ 1500പേർക്ക് വരെ പങ്കെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവ്.

എന്നാൽ പങ്കെടുക്കുന്നവർ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുണ്ടെങ്കിലും പ്രായോഗികമല്ലെന്നാണ് കമ്മിറ്റിക്കാരുടെ അഭിപ്രായം. ഉത്രാളിക്കാവ്, മച്ചാട് മാമാങ്കങ്ങൾ പ്രൗഢിയോടെ നടത്താൻ തീരുമാനിച്ചിരുന്നു. ആറാട്ടുപുഴ പൂരത്തിനും ഒരുക്കം സജീവണ്.

അകത്ത് 15 ആനകൾ

ജില്ലയിലെ ഉത്സവങ്ങൾക്ക് പരമാവധി 15 ആനകളെ ഏഴുന്നള്ളിക്കാൻ അനുമതി നൽകി. അതേസമയം വരവുപൂരങ്ങൾക്ക് മൂന്നാനകളെ മാത്രമേ ഏഴുന്നള്ളിക്കാനാകൂ. വരവ് പൂരങ്ങൾക്ക് പരമാവധി മൂന്നാനകളെ അനുവദിക്കും. കൂടാതെ വരവ് പൂരങ്ങൾ ചടങ്ങ് പൂർത്തിയാക്കി ഉടൻ മടങ്ങണമെന്നും യോഗം നിർദ്ദേശിച്ചു.

ഗുരുവായൂർ ആനയോട്ടത്തിന് ഒരാനയ്ക്ക് പകരം മൂന്നാനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. കളക്ടർ ഹരിത വി. കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉഷാറാണി, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ: ഫൈസൽ കോറോത്ത്, വത്സൻ ചമ്പക്കര, പി.എം. സുരേഷ്, കെ. മഹേഷ്, മനോജ് അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.


കലാപരിപാടികളാകാം

ഉത്സവാഘോഷങ്ങളിൽ കൂടുതൽപേരെ പങ്കെടുപ്പിക്കാമെന്നായതോടെ കലാപരിപാടികളും നിയന്ത്രണം പാലിച്ച് നടത്താം. അതേസമയം സാമൂഹികഅകലം കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി മറ്റ് ഇളവുകൾ നൽകിയിരുന്നെങ്കിലും കലാപരിപാടികൾക്ക് അനുമതിയുണ്ടായിരുന്നില്ല. ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഏറെ പ്രതിസന്ധിയിലായിരുന്നു. നാടകം, ഗാനമേള, സ്റ്റേജ് ഷോ, മറ്റ് കലാരൂപങ്ങൾ എന്നീ മേഖലകളിലെ ആയിരക്കണക്കിന് കലാകാരൻമാരാണ് പ്രതിസന്ധിയിലായത്.

അനാവശ്യ ഇടപെടൽ

നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്ന് ആക്ഷേപം. പല സ്ഥലങ്ങളിൽ ഉത്സവക്കമ്മിറ്റികാർക്കെതിരെ പ്രോട്ടോകോൾ പാലിച്ചില്ലെന്ന് കാണിച്ച് അയ്യായിരവും പതിനായിരവും പിഴ അടയ്പ്പിക്കുന്നതാവും പരാതിയുണ്ട്.


പ്രതീക്ഷയിൽ വാദ്യ കലാകാരൻമാർ

നിയന്ത്രണങ്ങളിൽ ഇളവായതോടെ വാദ്യകാലാകാരൻമാരും പ്രതീക്ഷയിലാണ്. മഹാശിവരാത്രി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാനിരിക്കെ ലഭിച്ച ഇളവുകൾ ലഭിച്ചതോടെ കൂടുതൽ കലാകാരൻമാർക്ക് അവസരം ലഭിക്കും. ഭൂരിഭാഗം കലാകാരൻമാർക്കും അവസരം ലഭിക്കുന്ന ദിനം കൂടിയാണ്.


പാറമേക്കാവിന് പ്രത്യേക അനുമതി

പാറമേക്കാവ് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനായി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ഏഴാനകളെ വരെ കൊണ്ടുപോകാനുള്ള പ്രത്യേക അനുമതി നൽകി. ആറാട്ടുപുഴപൂരം സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് കളക്ടർ ഹരിത വി. കുമാർ അറിയിച്ചു.