 
മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ വി. കാർത്തികയെ ബി.എസ്.എൻ.എൽ അധികൃതർ അനുമോദിക്കുന്നു.
തൃശൂർ: യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവിന് തുടർപഠനത്തിന് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകി ബി.എസ്.എൻ.എൽ. എം.എസ്.സി മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് ലഭിച്ച വടക്കാഞ്ചേരി സ്വദേശി വി.കാർത്തികയ്ക്കാണ് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകിയത്. ബി.എസ്.എൻ.എൽ അധികൃതർ കാർത്തികയെ അനുമോദിച്ചു. സബ് ഡിവിഷണൽ എൻജിനീയർ ബി.ബിബിൻ, എൻ.വി. അജയകുമാർ, ബിനീഷ് ബാലൻ, വിനോദ് വി.സി, എൻ.കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു.