water-tank
അവണങ്ങാട്ട് പടിക്ക് സമീപം അപകടാവസ്ഥയിലായിരുന്ന വാട്ടർ ടാങ്ക് പൊളിച്ചു നീക്കുന്നു.

അപകട ഭീഷണിയായി നിന്നിരുന്ന വാട്ടർ ടാങ്ക് പൊളിച്ചുനീക്കി

പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡിൽ അവണങ്ങാട് പടിക്കു സമീപം അപകടാവസ്ഥയിൽ നിന്നിരുന്ന വാട്ടർ ടാങ്ക് പൊളിച്ചു നീക്കി. വർഷങ്ങളായി ഉപയോഗ ശൂന്യമായി നിന്നിരുന്ന ടാങ്ക് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും നടന്നിരുന്നു. റോഡരികിൽ നിന്നിരുന്ന ‌ടാങ്ക് വഴിയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പല തവണ പരാതികൾ നൽകിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ടാങ്ക് പൊളിച്ചു നീക്കാൻ കഴിയാത്തതെന്ന് അധികൃതർ പറഞ്ഞിരുന്നു. തുടർന്ന് ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കർ വാട്ടർ അതോറിറ്റിയിലേക്ക് എസ്റ്റിമേറ്റ് തുകയായ 1,50,000 നൽകുകയായിരുന്നു. ഇതോടെയാണ് തുടർ നടപടികളുണ്ടായത്. വാർഡ് അംഗം ആന്റോ തൊറയന്റെ നേതൃത്വത്തിൽ നടന്ന ശ്രമമാണ് നാട്ടുകാരുടെ എറെ കാലത്തെ ആവശ്യം നടപ്പിലായത്.