 
ചാലക്കുടി: വന്യമൃഗശല്ല്യം രൂക്ഷമായ അതിരപ്പിള്ളിയിലെ ജനവാസ മേഖലകളിൽ എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പ്രതിരോധ സേന ആരംഭിച്ചു. അരൂർമുഴിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ സേനയുടെ ഉദ്ഘാടനം നിർവഹിച്ചു. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും കാവലും ഏർപ്പെടുത്തും. എ.ഐ.വൈ.എഫ് ചാലക്കുടി മണ്ഡലം പ്രസിഡന്റ് പി.സി. സജിത്ത്
അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ജില്ലാ പ്രസിഡന്റ് ബിനോയ് ഷെബീർ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി. വിവേക്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.ഡി. പ്രവീൺ, മേഖലാ സെക്രട്ടറി സി.എം. അഭിലാഷ്, വന സംരക്ഷണ പ്രസിഡന്റ് ടി.വി. ലാലപ്പൻ, സി.പി.ഐ അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി കെ.കെ. സന്തോഷ്, എന്നിവർ സംസാരിച്ചു.