1

തൃശൂർ: ജില്ലയിൽ 844 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 481 പേരും വീട്ടുനിരീക്ഷണത്തിലുള്ള 12,667പേരും ചേർന്ന് 13,148പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 2,432പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് - 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,59,358 ആണ്. 6,40,886 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.