ചാലക്കുടി: വന്യമൃഗ ശല്യം രൂക്ഷമായ അതിരപ്പിള്ളി പഞ്ചായത്തിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് വനം, ദേവസ്വം വകുപ്പ് മന്ത്രിമാർ ഇന്ന് സ്ഥലം സന്ദർശിക്കും. എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ൺ എന്നിവരാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വാഴച്ചാലിൽ എത്തുന്നത്. ഫോറസ്റ്റ്, ട്രൈബൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. എം.എൽ.എ ടി.ജെ. സനീഷ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് തുടങ്ങിയ ജനപ്രതിനിധികളുമുണ്ടാകും. കണ്ണൻകുഴിയിൽ ബാലികയെ ആന കൊലപ്പെടുത്തിയ സ്ഥലത്തും മന്ത്രിമാരെത്തും.